• ഹോം
  • പണമയക്കാനുള്ള സൗകര്യം

മികവുറ്റ വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇന്ത്യയിലും, വിദേശ രാജ്യങ്ങളിലും ഉയര്‍ന്ന വിദ്യാഭ്യാസം നേടുവാൻ

വായിക്കുക

ഇലക്ട്രോണിക് രീതിയിൽ പണമയക്കുന്നതിനുള്ള സൗകര്യങ്ങൾ

റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (RTGS)

ഈ സൗകര്യം ലഭ്യമായ ഏത് ബാങ്കിലുള്ള അക്കൗണ്ടിലേക്കും 2 ലക്ഷം മുതലുള്ള തുക അയക്കാവുന്നതാണ്.

അയച്ച ഉടൻ തന്നെ അക്കൗണ്ടിൽ പണം എത്തുന്നു. നേരിട്ട് പണം അടച്ച് ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കുകയില്ല. ഒരു ഒപ്പറേറ്റിങ്ങ് അക്കൗണ്ടിലൂടെ പണമയക്കാവുന്നതാണ്. അക്കൗണ്ടിൽ നിന്നും പണം ഇങ്ങോട്ട് സ്വീകരിക്കുന്നതിന് ചാർജ്‌ ഈടാക്കുന്നതല്ല.

ഈ സൗകര്യം ഉപയോഗിക്കുന്നതിനുള്ള സമയവും ഈടാക്കുന്ന കമ്മീഷനും ചുവടെ കാണിച്ചിരിക്കുന്നു.

  സമയം തുക കമ്മീഷൻ
a രാവിലെ 9 മണി മുതൽ 2 ലക്ഷം മുതൽ 5 ലക്ഷം വരെ 25 രൂപ
  ഉച്ച 12 മണി വരെ 5 ലക്ഷത്തിന് മുകളിൽ 50 രൂപ
b ഉച്ച 12 മണി മുതൽ 2 ലക്ഷം മുതൽ 5 ലക്ഷം വരെ . 26 രൂപ
  വൈകുന്നേരം 3 .30 വരെ 5 ലക്ഷത്തിന് മുകളിൽ 51 രൂപ
c വൈകുന്നേരം 3.30 മുതൽ 2 ലക്ഷം മുതൽ 5 ലക്ഷം വരെ 30 രൂപ
  4 മണി വരെ 5 ലക്ഷത്തിന് മുകളിൽ 55 രൂപ

(സർവ്വീസ് നികുതി പുറമേ )

നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (NEFT)

എത്ര തുകയും ഈ സൗകര്യമുപയോഗിച്ച് ഈ സൗകര്യം ലഭ്യമായ ഏത് ബാങ്കിന്‍റെയും അക്കൗണ്ടിലേക്കും അടക്കാവുന്നതാണ്. 50,000 രൂപയ്ക്ക് താഴെ നേരിട്ട് പണമായും അടക്കാവുന്നതാണ്. ബിസിനസ്സ് സമയത്ത് എപ്പോഴും പണമയക്കാവുന്നതാണ് . ചാർജ് (സർവ്വീസ് നികുതി പുറമേ )

കാലാവധി പലിശ നിരക്ക്
ഒരു ലക്ഷം വരെ ഒന്നുമില്ല
2 ലക്ഷം വരെ 15 രൂപ
2 ലക്ഷത്തിന് മുകളിൽ 25 രൂപ

അക്കൗണ്ടിൽ നിന്നും പണം ഇങ്ങോട്ട് സ്വീകരിക്കുന്നതിന് ചാർജ് ഈടാക്കുന്നതല്ല.

ആധാർ പേയ്മെന്റ് ബ്രിഡ്ജ് സിസ്റ്റം (APBS)

ആധാർ നമ്പർ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഇടപാടുകാർക്ക് സർക്കാർ വകുപ്പിലെ ആനുകൂല്യങ്ങൾ ലഭ്യമാകുവാൻ സഹായിക്കുന്ന പദ്ധതി. ആധാർകാർഡിന്‍റെ പകർപ്പുമായി ബാങ്കിൽ വന്ന് ഇടപാടുകാർക്ക് ഈ സൗകര്യം ലഭ്യമാകുവാനായി അഭ്യർഥിക്കാവുന്നതാണ്‌ .

വെസ്റ്റേണ്‍ യൂണിയൻ മണി ട്രാൻസ്ഫർ സൗകര്യം

ബാങ്കിന്‍റെ ശാഖകളിൽ ലഭ്യമായ വെസ്റ്റേണ്‍ യൂണിയൻ മണി ട്രാൻസ്ഫർ സൗകര്യമുപയോഗിച്ച് വിദേശ രാജ്യങ്ങളിൽ നിന്ന് പണം ഉടൻ തന്നെ സ്വീകരിക്കാവുന്നതാണ്.

വേഗത്തില്‍ ബന്ധപെടുക

ശാഖകള്‍ കണ്ടുപിടിക്കുക കാൽക്കുലേറ്റർ

സ്ഥലം വാങ്ങുവാനും, ഭവന നിര്‍‍‍‍മ്മാണത്തിനും, ഭവന നവീകരണത്തിനും 20 വര്‍ഷം വരെ തിരിച്ചടവിൽ വായ്പ.

വായിക്കുക