വിദ്യാഭ്യാസ വായ്‌പകള്‍

മികവുറ്റ വിജയം കൈവരിച്ച വിദ്യാര്‍‍‍‍‍‍‍‍‍ത്ഥികള്‍ക്ക്‌ ഇന്ത്യയിലും, വിദേശ രാജ്യങ്ങളിലും ഉയര്‍‍‍‍‍‍‍‍‍ന്ന വിദ്യാഭ്യാസം നേടുവാനുള്ള സാമ്പത്തിക പിന്തുണയേകുന്ന വായ്‌പ.

അര്‍‍‍‍‍‍‍‍ഹമായ കോഴ്‌സുകള്‍

 • ബിരുദം/ബിരുദാനന്തര കോഴ്‌സുകള്‍
 • തൊഴില്‍പരമായ കോഴ്‌സുകള്‍ (എഞ്ചിനീയറിങ്ങ്‌, മെഡിക്കല്‍, മാനേജ്‌മെന്റ്‌, കാര്‍‍‍‍‍‍‍ഷികം)
 • IIM, IIT, IISC, NIFT എന്നിവ നടത്തുന്ന കോഴ്‌സുകള്‍
 • ദേശീയ സ്ഥാപനങ്ങളിലെ കോഴ്‌സുകള്‍
 • വിദേശത്തുള്ള (അംഗീകാരമുള്ള) കോഴ്‌സുകള്‍

കോഴ്‌സുകളെ കേന്ദ്ര/സംസ്ഥാന/സര്‍‍‍‍‍‍‍ക്കാരുകള്‍ അംഗീകരിച്ചതായിരിക്കണം.

കോഴ്‌സ്‌ നടത്തുന്ന സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെട്ട അധികൃതരുടെ അംഗീകാരമുണ്ടായിരിക്കണം.

വിദ്യാര്‍‍‍‍‍‍ത്ഥി

 • ഭാരതീയ പൗരത്വമുള്ള പ്രായപൂര്‍‍‍‍‍‍ത്തിയായ വിദ്യാര്‍‍‍‍‍‍ത്ഥിനി/വിദ്യാര്‍ത്ഥികള്‍ക്കോ/രക്ഷകര്‍‍‍‍‍‍ത്താക്കള്‍ പ്രതിനിധീകരിക്കുന്ന വിദ്യാര്‍‍‍‍‍‍ത്ഥിനി/വിദ്യാര്‍ത്ഥികള്‍ക്കോ വായ്‌പക്ക്‌ അപേക്ഷിക്കാവുന്നതാണ്‌.
 • പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലോ/തെരഞ്ഞെടുക്കല്‍ പ്രക്രിയയുടെ ഫലമായോ പ്രവേശനം ലഭിച്ചവരായിരിക്കണം അപേക്ഷകര്‍‍‍‍‍‍‍.
 • അര്‍‍‍‍‍‍ഹത നിബന്ധനകള്‍ക്ക് ‌ വിധേയമായി ഏതെങ്കിലും വിദേശ സര്‍‍‍‍‍‍വ്വകലാശാലകളില്‍ പ്രവേശനം ലഭ്യമാകുന്ന ഭാരതീയ പൗരത്വമുള്ള വിദ്യാര്‍‍‍‍‍‍ത്ഥിനികള്‍/വിദ്യാര്‍‍‍‍‍‍ത്ഥികള്‍.

വായ്‌പ തുക

 • ഇന്ത്യക്കകത്ത്‌  :  പരമാവധി 10 ലക്ഷം അല്ലെങ്കില്‍ കോഴ്‌സ്‌ പൂര്‍‍‍‍‍ത്തി യാക്കുവാന്‍ ആവശ്യമായ തുക-ഏതാണോ കുറവ്‌ അത്‌.
 • ഇന്ത്യക്ക്‌ പുറത്ത്‌  :  പരമാവധി 20 ലക്ഷം - അല്ലെങ്കില്‍ കോഴ്‌സ്‌ പൂര്‍‍‍‍‍ത്തി യാക്കുവാന്‍ ആവശ്യമായ തുക- ഏതാണോ കുറവ്‌ അത്‌.

വായ്‌പക്ക്‌ പരിഗണിക്കുന്ന അര്‍‍‍‍‍ഹമായ ചെലവുകള്‍

 • കോളേജ്‌ / സ്‌ക്കൂള്‍ / ഹോസ്റ്റല്‍ ഫീസ്‌
 • ലോഡ്‌ജിങ്ങ്‌ / ബോര്‍‍‍‍ഡിങ്ങ്‌ ചെലവുകള്‍.
 • പരീക്ഷ / ലൈബ്രറി / ഫീസുകള്‍
 • പുസ്‌തകം /ഉപകരണങ്ങള്‍ / യൂണിഫോം/അദ്ധ്യയനയാത്ര / ആവശ്യമെങ്കില്‍ കമ്പ്യൂട്ടര്‍ വാങ്ങുന്നതിന്‌.
 • കോഴ്‌സ്‌ പൂര്‍‍‍ത്തിയാക്കുവാന്‍ അനിവാര്യമായ മറ്റ്‌ ചെലവുകള്‍.

മാര്‍‍ജിന്‍

 • 4 ലക്ഷം വരെ - ഒന്നുമില്ല
 • 4 ലക്ഷത്തിന്‌ മുകളില്‍ - 5%
 • വിദേശത്തുള്ള കോഴ്‌സുകള്‍ക്ക് ‌ 15%

ജാമ്യം

 • രക്ഷിതാക്കള്‍ സഹകടക്കാരായി ചേരണം.

ഈട്‌

 • 4 ലക്ഷം വരെ - ഒന്നുമില്ല
 • 4 ലക്ഷത്തിന്‌ മുകളില്‍ 7.5 ലക്ഷം വരെ (മൂന്നാമതൊരാളുടെജാമ്യം)
 • 7.5 ലക്ഷത്തിന്‌ മുകളില്‍ - വായ്‌പ തുകയുടെ 150% മൂല്യമുള്ള വസ്‌തുസ്ഥലം.

തിരിച്ചടവ്‌

 • അവധികാലം  :  കോഴിസിന്റെ കാലയളവ്‌ + ഒരു വര്‍ഷം അല്ലെങ്കില്‍ കോഴ്‌സ്‌ കഴിഞ്ഞ്‌ ജോലി ലഭ്യമായിട്ട്‌ 6 മാസത്തിന്‌ ശേഷം ഏതാണോ നേരത്തെ വരുന്നത്‌ അത്‌.
 • തിരിച്ചടവ്‌കാലം - 5 വര്‍ഷം മുതല്‍ 7 വര്‍ഷം വരെ

അന്വേഷണം

വേഗത്തില്‍ ബന്ധപെടുക

ശാഖകള്‍ കണ്ടുപിടിക്കുക കാൽക്കുലേറ്റർ

സ്ഥലം വാങ്ങുവാനും, ഭവന നിര്‍‍‍‍മ്മാണത്തിനും, ഭവന നവീകരണത്തിനും 20 വര്‍ഷം വരെ തിരിച്ചടവിൽ വായ്പ.

വായിക്കുക