മികവുറ്റ വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇന്ത്യയിലും, വിദേശ രാജ്യങ്ങളിലും ഉയര്‍ന്ന വിദ്യാഭ്യാസം നേടുവാൻ

വായിക്കുക

സ്ഥിര നിക്ഷേപങ്ങള്‍

 • മൂന്ന്‌ മാസം തോറും പലിശ ലഭ്യമാകുന്നു.
 • ചെറിയ കാലയളവില്‍ കാലാവധി പൂര്‍ത്തിയായ ഉടനെ പലിശ ലഭ്യമാകുന്നു.
 • 15 ദിവസം മുതല്‍ 10 വര്‍ഷം വരെ നിക്ഷേപ കാലാവധി.
 • കാലാവധിക്ക്‌ മുമ്പ്‌ സ്ഥിരനിക്ഷേപം വേണമെങ്കില്‍ അവസാനിപ്പിക്കാം. അങ്ങനെ വരുമ്പോള്‍ 1% പിഴ പലിശ ഈടാക്കുന്നതാണ്‌. (നിക്ഷേപം ബാങ്കിലിരുന്ന കാലത്തിന്‌ നിക്ഷേപം തുടങ്ങിയ ദിനത്തില്‍ ലഭ്യമായ പലിശ നിരക്കില്‍ നിന്നും ഒരു ശതമാനം കുറവില്‍)
 • ലഭിക്കുന്ന നിക്ഷേപ പലിശ നിരക്കിനേക്കാള്‍ 2% കൂടുതല്‍ പലിശനിരക്കിന്‌ നിക്ഷേപ തുകക്ക്‌ മേല്‍ വായ്‌പയും ലഭ്യമാണ്‌.
 • 100 രൂപയ്‌ക്കും അതിന്റെ ഗുണിതത്തിനും നിക്ഷേപം തുടങ്ങാവുന്നതാണ്‌.
 • പലിശക്ക്‌ ആദായ നികുതി വ്യവസ്ഥകള്‍ ബാധകമാണ്‌.

ക്യാഷ്‌ സര്‍ട്ടിഫിക്കറ്റുകള്‍

ഗ്രാമലക്ഷ്‌മി ക്യാഷ്‌ സര്‍ട്ടിഫിക്കറ്റ്‌ (GLCC):

 • ക്യാഷ്‌ സര്‍ട്ടിഫിക്കറ്റ്‌ തരത്തിലുള്ള നിക്ഷേപം.
 • 100 രൂപക്കും, അതിന്റെ ഗുണിതത്തിനും, നിക്ഷേപം തുടങ്ങാവുന്നതാണ്‌.
 • 12 മാസം മുതല്‍ 120 മാസം വരെയുള്ള കാലാവധി.
 • കാലാവധിക്ക്‌ മുമ്പ്‌ സ്ഥിരനിക്ഷേപം വേണമെങ്കില്‍ അവസാനിപ്പിക്കാം. അങ്ങനെ വരുമ്പോള്‍ 1% പിഴ പലിശ ഈടാക്കുന്നതാണ്‌. (നിക്ഷേപം ബാങ്കിലിരുന്ന കാലദൈര്‍ഘ്യത്തിന്‌ നിക്ഷേപം ആരംഭിച്ച ദിനത്തില്‍ ലഭ്യമായ പലിശ നിരക്കില്‍ നിന്നും ഒരു ശതമാനം കുറവില്‍).
 • ലഭിക്കുന്ന നിക്ഷേപ പലിശ നിരക്കിനേക്കാള്‍ 2% കൂടുതല്‍ പലിശ നിരക്കിന്‌ നിക്ഷേപ നിക്ഷേപ തുകക്ക്‌ മേല്‍ വായ്‌പയും ലഭ്യമാണ്‌. അര്‍ഹമായ വായ്‌പ തുക കണക്കാക്കുമ്പോള്‍ അത്‌ വരെ ആര്‍ജ്ജിച്ച പലിശയും കൂടി കൂട്ടുന്നതാണ്‌.
 • പലിശക്ക്‌ ആദായ നികുതി വ്യവസ്ഥകള്‍ ബാധകമാണ്‌.
 • നാമനിര്‍ദ്ദേശ സൗകര്യം ലഭ്യമാണ്‌.
 • ധനധാര നിക്ഷേപം :

 • ഓവര്‍ ഡ്രാഫ്‌റ്റ്‌ സൗകര്യമുള്ള ക്യാഷ്‌ സര്‍ട്ടിഫിക്കറ്റ്‌.
 • ചുരുങ്ങിയ നിക്ഷേപം- 25000/- രൂപ (ആയിരം രൂപയുടെ ഗുണിതങ്ങളില്‍).
 • ചുരുങ്ങിയ കാലാവധി - ഒരു വര്‍ഷം.
 • പരമാവധി കാലാവധി - 4 വര്‍ഷം.
 • നിക്ഷേപിച്ച ദിവസം തന്നെ ചെക്ക്‌ ബുക്ക്‌ സൗകര്യത്തോടെ ഓവര്‍ ഡ്രാഫ്‌റ്റ്‌ ലഭ്യമാകും.
 • നിക്ഷേപ തുകയുടെ 75% തുക ഓവര്‍ ഡ്രാഫ്‌റ്റായി ലഭ്യമാകും. (നിക്ഷേപത്തിന്‌ ലഭിക്കുന്ന പലിശ നിരക്കിനേക്കാള്‍ 2% കൂടുതല്‍ പലിശ നിരക്കില്‍).
 • പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക്‌ മാത്രം.
 • നിക്ഷേപം അവസാനിപ്പിക്കുന്നതിന്‌ മുന്‍പ്‌ അതിന്മേല്‍ അനുവദിച്ച ഓവര്‍ഡ്രാഫ്‌റ്റും അവസാനിപ്പിക്കേണ്ടതാണ്‌.
 • എക്‌സ്റ്റെന്‍ഷന്‍ കൗണ്ടറിലും സാറ്റലൈറ്റ്‌ ശാഖകളിലും ഈ പദ്ധതി ലഭ്യമല്ല.

സാമൂഹിക സുരക്ഷാ നിക്ഷേപം

 • നിക്ഷേപത്തിന്മേല്‍ മാസം തോറും പലിശ ലഭ്യമാകുന്ന പദ്ധതി (മൂന്ന്‌ മാസത്തിനുള്ളില്‍ പലിശ വേണമെങ്കില്‍ അതു ലഭ്യമാണ്‌).
 • നിക്ഷേപ കാലാവധി - 1 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ.
 • നിക്ഷേപ സംഖ്യ - 100 രൂപ മുതല്‍ - വ്യക്തികള്‍ക്ക്‌ ഒറ്റക്കോ, കൂട്ടായോ നിക്ഷേപിക്കാവുന്നതാണ്‌.

സുഗമ നിക്ഷേപ പദ്ധതി

 • ആവശ്യമുള്ള തുക മാത്രം പിന്‍വലിച്ച്‌ ബാക്കിയുള്ള തുക സ്ഥിര നിക്ഷേപമായി തന്നെ ബാങ്കില്‍ തുടരുവാന്‍ സാധിക്കുന്ന സ്ഥിര നിക്ഷേപ പദ്ധതി.
 • കാലാവധി - 1 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ.
 • പലിശ നിര���്ക്‌ - മറ്റു സ്ഥിര നിക്ഷേപത്തിനുള്ള അതേ നിരക്ക്‌.
 • നിലവിലുള്ള മുതല്‍ സംഖ്യക്ക്‌ സാധാരണ പലിശ നിരക്ക്‌.
 • 50,000 മോ ഗുണിതങ്ങളോ ആയി ഭാഗികമായി പിന്‍വലിക്കാം.
 • പിന്‍വലിച്ച സംഖ്യക്ക്‌ പിന്‍വലിച്ച ദിനം മുതല്‍ പലിശ ലഭ്യമാകുന്നതല്ല.
 • നിക്ഷേപത്തിന്റെ മൊത്തം കാലയളവില്‍ 3 തവണ മാത്രം തുക ഭാഗികമായി പിന്‍വലിക്കാം.
 • ഭാഗികമായി പിന്‍വലിച്ച തുക വീണ്ടും അടക്കുവാന്‍ സാധിക്കുന്നതല്ല.
 • കാലാവധി പൂര്‍ത്തിയാകുന്നതിന്‌ മുമ്പ്‌ മൊത്തം തുക പിന്‍വലിച്ചാല്‍ പിഴപലിശ ഈടാക്കുന്നതാണ്‌.
 • ഈ നിക്ഷേപത്തിന്മേല്‍ വായ്‌പ ലഭ്യമല്ല.

അന്വേഷണം

വേഗത്തില്‍ ബന്ധപെടുക

ശാഖകള്‍ കണ്ടുപിടിക്കുക കാൽക്കുലേറ്റർ

കാലാവധിക്ക് അനുസരിച്ച് കുറഞ്ഞ പലിശ നിരക്കിൽ നിങ്ങൾക്ക് അനിയോജ്യമായ നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കാം

വായിക്കുക