സേവിങ്ങ്‌സ്‌ ബാങ്ക്‌ അക്കൗണ്ട്‌‌

 • ദിവസേനയുള്ള ബാലന്‍സിന്മേല്‍ പലിശ ലഭ്യമാണ്‌. സപ്‌തംബര്‍, മാര്‍ച്ച്‌ മാസം പലിശ വരവ്‌ വെക്കുന്നതാണ്‌. (ഇപ്പോഴത്തെ നിരക്ക്‌ 4%).
 • ആയിരം രൂപയോ, ബാലന്‍സിന്‍റെ 10% ഏതാണോ കൂടുതലായത്‌ അത്രയും തുക ഏത്‌ ദിവസവും പിന്‍വലിക്കാവുന്നതാണ്‌.
 • ഒരു ത്രൈമാസിക കാലയളവില്‍ 25 തവണ തുക പിന്‍വലിക്കാവുന്നതാണ്‌.
 • ഇടപാട്‌ നടന്നില്ലെങ്കില്‍ നിശ്ചിത കാലയലവിന്‌ ശേഷം ചാര്‍ജ്ജുകള്‍ ഉണ്ടായിരിക്കും.
 • പലിശക്ക്‌ ആദായ നികുതി പിടിക്കുന്നതല്ല.
 • ചെക്ക്‌ ബുക്ക്‌ സൗകര്യം ലഭ്യമാണ്‌.

അടിസ്ഥാന സേവിങ്ങ്‌സ്‌ ബാങ്ക്‌ അക്കൗണ്ട്‌

 • തുകകളൊന്നും അടക്കാതെ പ്രത്യേക നിബന്ധനകള്‍ക്ക്‌ വിധേയമായി ആരംഭിക്കാവുന്ന സേവിങ്ങ്‌സ്‌ ബാങ്ക്‌.
 • ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 24 ഇടപാടുകള്‍ മാത്രം നടത്താം.

സേവിങ്ങ്സ് ബാങ്ക്‌ സുരക്ഷ

 • ഇന്‍ഷൂറന്‍സ്‌ പരിരക്ഷയുള്ള സേവിങ്ങ്സ്‌ ബാങ്ക്‌ അക്കൗണ്ട്‌.
 • 5000 രൂപ ഏത്‌ സമയത്തും ബാലന്‍സുണ്ടായിരിക്കണം.
 • അക്കൗണ്ട്‌ ഉടമയുടെ അപകട മരണത്തില്‍ അവകാശികള്‍ക്ക്‌ 50,000/- രൂപ വരെ ഇന്‍ഷൂറന്‍സ്‌ പരിരക്ഷ ലഭിക്കും.
 • പ്രായപരിധി 70 വയസ്സ്‌.
 • ചെക്ക്‌ ബുക്ക്‌ സൗകര്യം ലഭ്യമാണ്‌.
 • നിര്‍ബന്ധിത ബാലൻസ് (5000/- രൂപ) എല്ലായ്‌പ്പോഴും നിലനിര്‍ത്തിയില്ലെങ്കില്‍ ഇന്‍ഷൂറന്‍സ്‌ പരിരക്ഷ ഇല്ലാതാകും.

അന്വേഷണം

വേഗത്തില്‍ ബന്ധപെടുക

ശാഖകള്‍ കണ്ടുപിടിക്കുക കാൽക്കുലേറ്റർ