• ഹോം
  • ബാങ്കിനെകുറിച്ച്

ചെറിയ കാലയളവിലേക്ക്‌ കാര്‍ഷിക, കാര്‍ഷികേതര സംരംഭങ്ങള്‍ക്ക്‌ 'കൃഷികാര്‍ഡ്‌' വായ്‌പ.

വായിക്കുക

ബാങ്കിനെകുറിച്ച്

കേന്ദ്ര ഗവർണ്മെന്റിന്റെ പ്രത്യേക വിജ്ഞാപന പ്രകാരം ആര്‍.ആര്‍.ബി. ആക്‌ട്‌ 1976 (1976 ലെ 27) സബ്ബ്‌ സെക്ഷന്‍ (1), സെക്ഷന്‍ 3, 2013 ജൂലായ്‌ 8-നു രൂപീകരിക്കപ്പെട്ടു. ഒരു പ്രാദേശിക ഗ്രാമീണ്‍ ബാങ്കാണ്‌ കേരള ഗ്രാമീണ്‍ ബാങ്ക്‌. കേരളത്തില്‍ നിലവിലുണ്ടായിരുന്ന രണ്ട്‌ പ്രാദേശിക ഗ്രാമീണ്‍ ബാങ്കുകളായ സൗത്ത്‌ മലബാര്‍ ഗ്രാമീണ്‍ ബാങ്കും, നോർത്ത്‌ മലബാര്‍ ഗ്രാമീണ്‍ ബാങ്കും ലയിപ്പിച്ച്‌ കൊണ്ടുള്ള ഭാരത സർക്കാരിന്റെ പ്രത്യേക വിജ്ഞാപനത്തിലൂടെയാണ്‌ ഈ ബാങ്ക്‌ രൂപീകരിക്കപ്പെട്ടത്‌. കേരളാ ഗ്രാമീണ്‍ ബാങ്കിന്റെ ആസ്ഥാനം മലപ്പുറത്താണ്‌. കാനറാ ബാങ്കാണ്‌ സ്പോണ്‍സർ ബാങ്ക്‌. 15,000 കോടി ബിസിനസ്സുള്ള കേരളത്തില്‍ അങ്ങോളമിങ്ങോളം 542 ശാഖകളുമുള്ള ഈ ബാങ്ക്‌ രാജ്യത്തെ ഏറ്റവും വലിയ പ്രാദേശിക ഗ്രാമീണ്‍ ബാങ്കാണ്‌. കേരളത്തിലെ 14 ജില്ലകളിലും ഈ ബാങ്കിന്‌ സജീവ സാന്നിദ്ധ്യമുണ്ട്‌.

കേന്ദ സർക്കാർ, സംസ്ഥാന സർക്കാർ, സ്പോണ്‍സർ ബാങ്ക്‌ എന്നിവക്ക്‌ 50:15:35 അനുപാതത്തിലുള്ള 2 കോടിയുടെ മൂലധനമാണ്‌ ബാങ്കിന്റേത്‌. ബാങ്കിന്‌ 8.7.2013 ന്‌ 7306 കോടി രൂപയുടെ നിക്ഷേപവും, 7707 കോടി രൂപയുടെ വായ്‌പയുമുണ്ട്‌. ബാങ്കിന്റെ വായ്‌പ നിക്ഷേപ അനുപാതം 1.05 ശതമാനമാണ്‌. കർമ്മനിരതരും സമർപ്പണ മനോഭാവമുള്ളവരുമായ 2700 സ്റ്റാഫംഗങ്ങള്‍ ബാങ്കിനുണ്ട്‌.

കൃഷി, വിദ്യാഭ്യാസം, ഭവന നിർമ്മാണം, വാണിജ്യം, ചെറുകിട - മദ്ധ്യ സംരംഭങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലേക്ക്‌ അനുചിതവും പര്യാപ്‌തവുമായ വായ്‌പകള്‍ നല്കി സംസ്ഥാനത്തിന്റെ ആകെയുള്ള സാമ്പത്തിക ഉത്തമനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനലാണ്‌ ബാങ്കിന്റെ മുഖ്യശ്രദ്ധ പതിഞ്ഞിട്ടുള്ളത്‌.

26 സംവത്സരങ്ങളും സമർപ്പണ മനോഭാവത്തോടെയുള്ള സേവന മഹിമയാല്‍ എന്ന്‌ വാർത്തെടുത്ത സേവന മേന്മയിലാണ്‌ ബാങ്കിന്റേത്‌. ശാഖവിന്യാസത്തിന്റെ കാര്യത്തില്‍ (542 ശാഖകളോടെ) കേരളത്തില്‍ മൂന്നാം സ്ഥാനം ബാങ്കിനുണ്ട്‌. കേരളത്തില്‍ ഏറ്റവും ഉയർന്ന വായ്‌പാ-നിക്ഷേപ അനുപാതമാണ്‌ ബാങ്കിന്റേത്‌. കിസ്സാന്‍ ക്രെഡിറ്റ്‌ കാർഡ്, എസ്‌.എം.ഇ. മുൻഗണന വായ്‌പാ പദ്ധതി     എന്നിവകളില്‍ കേരളാ ഗ്രാമീണ്‍ ബാങ്ക്‌ ഏറ്റവും മുന്നിലാണ്‌. 36 വർഷം കൊണ്ട്‌ ഇടപാടുകാരുമായി ഊഷ്‌മളമായ ബന്ധം ഉണ്ടാക്കിയെടുക്കുന്നതില്‍ ബാങ്ക്‌ വിജയിച്ചിട്ടുണ്ട്. ഈ ബന്ധം കൂടുതല്‍ തീവ്രമാക്കുവാനും, ശ്‌കതവും, പ്രവർത്തനക്ഷമവും, സാമൂഹ്യ പ്രതിസന്ധതയുള്ളതുമായ കേരളത്തിന്റെ സ്വന്തം ബാങ്കായി മാറുവാനുള്ള മഹാലക്ഷ്യം സഫലമാക്കുവാനുള്ള യത്‌നത്തിലാണ്‌ ബാങ്ക്‌ ഇന്ന്‌.

വേഗത്തില്‍ ബന്ധപെടുക

ശാഖകള്‍ കണ്ടുപിടിക്കുക കാൽക്കുലേറ്റർ

കാലാവധിക്ക് അനുസരിച്ച് കുറഞ്ഞ പലിശ നിരക്കിൽ നിങ്ങൾക്ക് അനിയോജ്യമായ നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കാം

വായിക്കുക