സ്ഥലം വാങ്ങുവാനും, ഭവന നിര്‍‍‍‍മ്മാണത്തിനും, ഭവന നവീകരണത്തിനും 20 വര്‍ഷം വരെ തിരിച്ചടവിൽ വായ്പ.

വായിക്കുക

ചെയർമാന്റെ സന്ദേശം

Kerala Gramin Bank Chairman

ഷാജി കെ.വി

ബഹുമാന്യരേ,

കേരളത്തിന്റെ സ്വന്തം ബാങ്കായ ‘കേരള ഗ്രാമീൺ ബാങ്കി’ന്റെ എല്ലാ പ്രിയപ്പെട്ട ഇടപാടുകാർക്കും അഭ്യുദയകാംക്ഷികൾക്കും ഹൃദയംഗമമായ ആശംസകൾ! 2013 ജുലായ് 8ന് കേന്ദ്രസർക്കാരിന്റെ പ്രത്യേക ഉത്തരവിലൂടെ നോർത്ത് മലബാർ ഗ്രാമീൺ ബാങ്കും സൗത്ത് മലബാർ ഗ്രാമീണ ബാങ്കും തമ്മിൽ സംയോജിപ്പിച്ച് ഉണ്ടായ കേരള ഗ്രാമീൺ ബാങ്കിലേക്ക് ഞാൻ ഏവരേയും ഊഷ്മളമായി സ്വാഗതം ചെയ്യുകയാണ്.

രണ്ടു ബാങ്കുകളുടെ സംയോജനത്തോടെ സംജാതമാവുന്ന ഊർജ്ജസ്വലത ഒരു പുതിയ തുടക്കത്തിനു മിഴിവേകുമെന്നതും 2013 ജൂലായ് 8 കേരളചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായി തീരുമെന്നതും നിസ്തർക്കമാണ്. മൊത്തം ബിസിനസ്സിന്റെ കാര്യത്തിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ പ്രാദേശിക ഗ്രാമീൺ ബാങ്കാണ് കേരള ഗ്രാമീൺ ബാങ്ക്. നോർത്ത് മലബാർ - സൗത്ത് മലബാർ ഗ്രാമീൺ ബാങ്കുകളുടെ മൂന്നരപതിറ്റാണ്ടിലേറെ നീണ്ട സമർപ്പിത സേവനത്തിന്റെ പാരമ്പര്യം നിലനിർത്തിക്കൊണ്ടുതന്നെ കേരള ഗ്രാമീൺ ബാങ്ക് തുടർന്നും കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ഇടപാടുകാരുടെ സേവനത്തിന് മുൻപന്തിയിലുണ്ടാവുമെന്ന് വാഗ്ദാനം ചെയ്തുകൊള്ളുന്നു. കേരളത്തിലെ മുഴുവൻ ജില്ലകളിലെയും സജീവ സാന്നിധ്യത്താൽ ശാഖകളുടെ എണ്ണത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തെ മൂന്നാമത്തെ വലിയ ബാങ്കായി മാറിയിരിക്കുകയാണ് കേരള ഗ്രാമീൺ ബാങ്ക്. സമ്പൂർണമായും സർക്കാ‍ർ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനമെന്ന നിലയിൽ, സർക്കാ‍രിന്റെ നയപരിപാടികളും പദ്ധതികളും നടപ്പിലാക്കുന്നതിലും സാമൂഹ്യപ്രതിബദ്ധത നിറവേറ്റുന്നതിലും കേരള ഗ്രാമീൺ ബാങ്ക് പ്രതിജ്ഞാബദ്ധമാണ്. കേരളത്തിലുടനീളം കോർ ബാങ്കിങ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന 500-ൽപ്പരം ശാഖകളോടെ സാങ്കേതികവിദ്യാധിഷ്ഠിതമായ നവീന ബാങ്കിങ് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് കേരള ഗ്രാമീൺ ബാങ്ക് സുസജ്ജമാണ്. പ്രവാസി നിക്ഷേപ പദ്ധതികളും എ.ടി.എം. പോലുള്ള സൗകര്യങ്ങളും നമ്മുടെ ബാങ്കിൽ ലഭ്യമാണ്. ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് സൗകര്യങ്ങൾ സമീപഭാവിയിൽത്തന്നെ നടപ്പിലാക്കുന്നതാണ്.

കേരളത്തിന്റെ ഗ്രാമമനസ്സുകളിൽ ബാങ്കിങ്ങിന്റെ സന്ദേശം എത്തിക്കുവാനും എല്ലാകാലത്തും ഇടപാടുകാരുമായി ആരോഗ്യകരമായ ബന്ധം കാത്തുസൂക്ഷിക്കുവാനും ബാങ്കിനു സാധിച്ചിട്ടുണ്ട്. ഇടപാടുകാരിൽ നിന്ന് ലഭിച്ച ഊഷ്മളമായ സ്വീകാര്യതയും പ്രോത്സാഹനങ്ങളും നന്ദിയോടെ സ്മരിക്കുന്നു. എല്ലാ തലത്തിലും രാജ്യത്തെ ഏറ്റവും മികച്ച പ്രാദേശിക ഗ്രാമീണബാങ്കായി ഉയരാനുള്ള നമ്മുടെ പ്രയാണത്തിന് ഏവരുടെയും സർവാത്മനായുള്ള പിന്തുണയും അനുഗ്രഹവും പ്രതീക്ഷിച്ചുകൊണ്ട്,


സ്നേഹപൂർവം,

ഷാജി കെ.വി.

(ചെയർമാൻ)

വേഗത്തില്‍ ബന്ധപെടുക

ശാഖകള്‍ കണ്ടുപിടിക്കുക കാൽക്കുലേറ്റർ

ചെറിയ കാലയളവിലേക്ക്‌ കാര്‍ഷിക, കാര്‍ഷികേതര സംരംഭങ്ങള്‍ക്ക്‌ 'കൃഷികാര്‍ഡ്‌' വായ്‌പ.

വായിക്കുക